പൊതു അധികാര കേന്ദ്രങ്ങലുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൌരന്മാര്‍ക്കും ലഭ്യമക്കുന്നതിനും പൊതുഅധികാര കേന്ദ്രങ്ങലുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യം വര്‍ദ്ധിപ്പിക്കുന്നതിനും,ജനങ്ങളൊടുള്ള ഉത്തരവദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മര്‍ജ്ജനം ചെയ്യുന്നതിനുമാണു വിവരാവകാശം.രാജ്യരക്ഷയുമായി ബന്ധപ്പെട്ടതും ചില താല്പര്യങ്ങളുടെ പ്രത്യേക സംരക്ഷണത്തിനുള്ളതും ഒഴിച്ചൂ എല്ല വിവരങ്ങളും ജനങ്ങള്‍ക്കു നല്‍കേണ്ടതാണു എന്നു നിയമം അനുശാസിക്കുന്നു. ഏതെല്ലാം വിവരങ്ങളാണു പൌരനു നല്‍കുന്നതില്‍ നിന്നു ഒഴിവാക്കിയിട്ടുള്ളത് തുടങ്ങിയ കാര്യങ്ങള്‍ നിയമത്തിന്റെ എട്ടാം വകുപ്പില്‍ പറഞ്ഞിരിക്കുന്നു.